Skip to main content
Mumbai

petrol,diesel

ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കരും ഇന്ധന നികുതി കുറച്ചു. പെട്രോളിനും, ഡീസലിനും ചുമത്തിയിരുന്ന നികുതിയുടെ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. ഇതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും.പെട്രോളിന് ലിറ്ററിന് 75.58 രൂപയും ഡീസലിന് 59.55 രൂപയുമാകും പുതിയ നിരക്ക്.

 

മുംബൈ, നവി മുംബൈ, താനെ എന്നീ നഗരങ്ങളില്‍ പെട്രോളിന് 25 ശതമാനം വാറ്റാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. മറ്റു ഭാഗങ്ങളില്‍ 26 ശതമാനമായിരുന്നു നികുതി. ഡീസലിന് ഇത് നഗരങ്ങളില്‍ 21 ശതമാനവും മറ്റിടങ്ങളില്‍ 22 ശതമാനവുമായിരുന്നു.
ഗുജറാത്തില്‍ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയുമാണു കുറയുക. പുതിയ വില ലീറ്ററിന് പെട്രോള്‍ 66.53 രൂപയും, ഡീസല്‍ 60.77 രൂപയുമാണ്.

 

സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ നികുതി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും നികുതി കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് ഈ നടപടിയെന്നും പറയപ്പെടുന്നു.