Skip to main content

kna khader

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരെഞ്ഞെരുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ 23310 വോട്ടിന് ജയിച്ചു. സിറ്റിംഗ് എം.എല്‍എ ആയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തരെഞ്ഞെടുക്കപ്പെട്ടതോടെയാണ് വേങ്ങരയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിനെയാണ് കെ.എന്‍.എ ഖാദര്‍ പരാജയപ്പെടുത്തിയത്.

 

എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പതിനാലായിരത്തില്‍പരം വോട്ടിന്റെ കുറവാണ് ലീഗ് സ്ഥാനാര്‍ത്തിക്കുണ്ടായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി 2016 ലെ തെരെഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 72,181 വോട്ടായിരുന്നു അദ്ദേഹത്തിന് ലഭിച്ചത് പക്ഷെ ഇക്കുറി ഖാദറിന് 65,227  വോട്ടാണ് നോടാനായത്.എന്നാല്‍ എല്‍.ഡി.എഫിന് തങ്ങളുടെ വോട്ട്  മുന്‍പത്തേക്കാള്‍ 7793 എണ്ണം ഉയര്‍ത്താനായി. കഴിഞ്ഞവട്ടം പി.പി ബഷീറിന് ഇവിടെ 34124 വോട്ടാണ് ലഭിച്ചെതെങ്കില്‍ ഇത്തവണയത് 41917 ആയി.

 

തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നാലാം സ്ഥാനത്തേക്കു തള്ളി  എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറാണ് മൂന്നാമതെത്തിയത്. നസീറിന് 8648 വോട്ട്  ലഭിച്ചപ്പോള്‍ ബി.ജെ.പി.യുടെ കെ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5728 വോട്ടാമാത്രമാണ് നേടാനായത്.