Skip to main content

narendra modi oath

 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ഓരോ നടപടിയും ഭരണത്തിൽ താൻ പുലർത്താൻ പോകുന്ന നയം വ്യക്തമായി പറയുന്നതാണ്. ആഭ്യന്തരവും ദേശാന്തരവും സംബന്ധിച്ചുള്ള നയപ്രഖ്യാപനമാണ് സത്യപ്രതിജ്ഞയിലൂടെ പ്രധാനമന്ത്രി മോദി നടത്തിയിരിക്കുന്നത്.

 

ആഭ്യന്തരം

 

ഒന്ന്- ജനായത്തമെന്നാൽ ജനങ്ങളിൽ നിന്നു ലഭ്യമായ അംഗീകാരം. അത് എന്തിനാണോ കിട്ടിയത് അതിന് വിനിയോഗിക്കുക.

 

രണ്ട്- രാജ്യം ഭരിക്കുന്നതിന് ആവശ്യമായ സംവിധാനം കുറവുമല്ല കൂടുതലുമല്ലാത്ത വിധത്തിൽ ഒരുക്കുക. നാൽപ്പത്തിയാറംഗ മന്ത്രിസഭ അതുറപ്പാക്കുന്നു.

 

മൂന്ന്- ശക്തിയാണ് ഈ സർക്കാരിന്റെ അടിസ്ഥാന സ്വഭാവം. തീരുമാനങ്ങൾ എടുക്കുന്നതിൽ താമസമുണ്ടാവില്ല. തീരുമാനങ്ങൾ എടുത്ത് മുന്നോട്ടുപോവുകയും ചെയ്യും. അതാണ് ചുരുങ്ങിയ സമയം കൊണ്ട് മന്ത്രിസഭയുടെ പൂർണ്ണരൂപവുമായി സത്യപ്രതിജ്ഞ ചെയ്തത്.

 

നാല്- ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷവും മറ്റുളളവരും ഉയർത്തിയിരുന്ന ആശങ്കകൾക്കും അപവാദങ്ങൾക്കും സ്ഥാനമില്ല. മതസ്പർധയ്ക്കു പകരം മതസൗഹാർദ്ദം.

 

അഞ്ച്- ജനങ്ങൾ നൽകിയ അംഗീകാരം നടപ്പാക്കുമ്പോൾ അതിൽ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഉണ്ടാവും. അതിനെ സ്വേച്ഛാധിപത്യ പ്രവണതയുടെ ലക്ഷണമായി ചിത്രീകരിച്ചാൽ അതിനെ അവഗണിക്കുന്നു. (ഈ ഘടകം വളരെ ഉച്ചത്തിലാണ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്).

 

ആറ്- തന്റെ ഗുരുസ്ഥാനീയർ പാർട്ടിയിൽ ഉണ്ടെങ്കിലും പാർട്ടിയിൽ നിന്ന് ബുദ്ധിമുട്ടുകൾ ഭരണത്തിനുണ്ടാകാത്ത വിധം പാർട്ടിയിൽ മോദിയുടെ ആധിപത്യം.

 

ദേശാന്തരം

 

ഒന്ന്- ഉണർന്ന ഏഷ്യയുടെ പതാകാവാഹക സ്ഥാനത്തേക്കും അതുവഴി പുതിയ അന്തർദ്ദേശീയ ധ്രുവീകരണത്തില്‍ നിര്‍ണ്ണായക ധ്രുവമായും ഇന്ത്യയെ കൊണ്ടുവരിക.  

 

രണ്ട്- പുതിയ കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് അയൽ രാജ്യങ്ങളേയും ഈ മാറ്റത്തിൽ പങ്കാളിയാക്കുക.

 

മൂന്ന്- പാകിസ്ഥാനുമായി നല്ല ബന്ധത്തിന് പ്രാമുഖ്യം. അതു താൻ പ്രധാനമന്ത്രിയുടെ ഒഫീസിലെത്തും മുന്നേ ഉറപ്പുവരുത്തിയിരിക്കുന്നു.

 

നാല്- വിഭവസമൃദ്ധിയാൽ സമ്പുഷ്ടമായ ഏഷ്യൻ മേഖലയുടെ കുതിപ്പ്.