Skip to main content
സംസ്ഥാനത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന ബജറ്റ് പരാമര്‍ശം തിരുത്തി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ബജറ്റ് ചര്‍ച്ചയ്ക്കുമേലുള്ള മറുപടിപ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ മാത്രമായിരിക്കും പുതിയ നിയമനമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണ് മന്ത്രി തിരുത്തിയത്.

 
നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന്‍ മന്ത്രി അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള ക്ഷേമപെന്‍ഷനുകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് അടക്കമുള്ള ഏതാനും പുതിയ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.