Skip to main content
തിരുവനന്തപുരം

oommen chandyസംസ്ഥാനത്ത് അധിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവർ തെളിവ് തന്നാൽ അതേക്കുറിച്ച് സർക്കാർ അന്വേഷിച്ച് നടപടി എടുക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

പ്ലസ്‌ ടു ബാച്ചുകള്‍ അനുവദിച്ച വിഷയത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും മന്ത്രിസഭയ്ക്കുമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ ഉണ്ടാക്കുന്നതല്ലാതെ പ്രശ്നം എന്താണെന്ന്‌ ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ബാച്ചുകള്‍ അനുവദിക്കുന്നതിന് യു.ഡി.എഫുമായി ബന്ധമുള്ളവര്‍ കോഴ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച എം.ഇ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ ബാച്ച് അനുവദിച്ച നടപടി റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയെ കണ്ടും ഗഫൂര്‍ പരാതി നല്‍കിയിരുന്നു.

Tags