Skip to main content
തിരുവനന്തപുരം

 

കെ.പി.സി.സി ഹൈക്കമാന്റിന് നല്‍കിയ ശുപാര്‍ശ പ്രകാരം കെ.പി.സി.സിയില്‍ മൂന്ന് പുതിയ ഭാരവാഹികളെ കൂടി നിയമിച്ചു. പീതാംബരക്കുറുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുമാണ് നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന്‍ ഹൈക്കമാന്‍ഡ് പുറത്തുവിട്ടു.

 

മുന്‍ എം.പിയായ പീതാംബര കുറുപ്പിനെ മാറ്റിയാണ് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് കൊല്ലത്ത് യു.ഡി.എഫ് സീറ്റ് നല്‍കിയത്. പീതാംബര കുറിപ്പിന് കെ.പി.സി.സിയില്‍ നിര്‍ണായക പദവി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. അതേസമയം ഇടുക്കി സീറ്റില്‍ നിന്ന് നീക്കിയ പി.ടി തോമസിന് പാര്‍ട്ടി പദവി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഹൈക്കമാന്റുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളുടെ നിയമനം.