Skip to main content
തിരുവനന്തപുരം

 

മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാറിന് പുറമെ തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌ നാടിന് ലഭിച്ചതായി പ്രതിപക്ഷം ബുധനാഴ്ച നിയമസഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നാഷണല്‍ ഡാം രജിസ്റ്റര്‍ പ്രകാരം അണക്കെട്ടുകള്‍ ഇപ്പോഴും കേരളത്തിന്റെ പട്ടികയില്‍ തന്നെയാണെന്നും തമിഴ്‌ നാടിന്റെ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

2009-ല്‍ ഈ അണക്കെട്ടുകള്‍ തമിഴ്‌ നാടിന്റെ പട്ടികയിലായിരുന്നു. പിന്നീട് കേരള സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെഫലമായി ഉടമസ്ഥാവകാശം കേരളത്തിന് തിരികെ ലഭിച്ചുവെന്നും ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ നാല് അണക്കെട്ടുകൾ തമിഴ്‌ നാട് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ് നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌ നാടിന് ലഭിക്കാൻ കാരണം കേരള സർക്കാരിന്റെ വിഴ്ചയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഡാം സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ദേശിയ സമിതി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം വേണമെന്ന തമിഴ്‌ നാട് ആവശ്യപ്പെട്ടത്. എന്നാല്‍  യോഗത്തിൽ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധി ഈ ആവശ്യത്തെ എതിർത്തുമില്ല

Tags