Skip to main content
ന്യൂഡല്‍ഹി

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണ് ഇന്നു നടന്നത്. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല. സംസ്ഥാന മന്ത്രിസഭാ പുന:സംഘടനയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയുടെ മറ്റൊരു ലക്ഷ്യം. വിപുലമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും പുന:സംഘടനയുണ്ടാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.കെ ആന്റണി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും