Skip to main content
തിരുവനന്തപുരം

V S Sivakumar

 

റീജണല്‍ കാന്‍സര്‍ സെന്‍ററിനെ സ്റ്റേറ്റ് കാന്‍സര്‍ സെന്‍ററാക്കി ഉയര്‍ത്താന്‍ 120 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് 120 കോടി രൂപ വിനിയോഗിക്കുകയെന്ന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കേന്ദ്ര വിഹിതത്തില്‍ ഉള്‍പ്പെടുന്ന 84.15 കോടി കേന്ദ്രം അനുവദിച്ചു കഴിഞ്ഞു.

 

ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുസംബന്ധിച്ച കരാറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആര്‍.സി.സി യും ഉടന്‍ ഒപ്പുവെയ്ക്കും. റേഡിയോതെറാപ്പി, റേഡിയോളജി, പാത്തോളജി, മൈക്രോബയോളജി, മജ്ജ മാറ്റിവെയ്ക്കല്‍ വിഭാഗം, ഓപ്പറേഷന്‍ തിയേറ്ററുകള്‍, രക്ത ബാങ്ക് തുടങ്ങിയവയ്ക്കുവേണ്ടി 84.15 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉടന്‍ ആര്‍.സി.സിയില്‍ ലഭ്യമാക്കും.