മദ്യവില്പ്പനക്കെതിരെ കടുത്ത നിലപാടുമായി കെ.പി.സി.സി. മദ്യവിരുദ്ധ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ആഹ്വാനം ചെയ്തു. മദ്യവര്‍ജ്ജനം പൂര്‍ണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍ക്കും ജില്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും കത്തയച്ചു. മദ്യവര്‍ജ്ജനത്തിന്റെ ഭാഗമായി മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്.
മദ്യത്തിന്റെ ഉപയോഗം, മദ്യാസക്തി എന്നിവ കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സക്കും പുനരധിവാസത്തിനും പ്രാധാന്യം നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന പഞ്ചായത്തുകളും നഗരസഭകളും ഒരു കാരണവശാലും പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു നിലപാടുകള്‍ക്കും കൂട്ടുനില്‍ക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

