എസ്.എന്‍ ട്രസ്‌റ്റ് ഭരണസമിതിജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി എം.എന്‍ സോമന്‍, അസിസ്‌റ്റന്റ് സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി വി. ജയദേവന്‍ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കണിച്ചുകുളങ്ങര എസ്.എന്‍ കോളജിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 27-ന് രാവിലെ 10.30 വരെ ഔദ്യോഗിക പാനലിന് പുറമെ മറ്റാരും പത്രിക സമര്‍പ്പിക്കാതിരുന്നതിന തുടര്‍ന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. ഡോ. ജി. ജയദേവന്‍ നാലാം തവണയും ഡോ. എം.എന്‍ സോമന്‍ മൂന്നാം തവണയും തുഷാര്‍ ആദ്യമായുമാണ് ട്രസ്‌റ്റ് ഭാരവാഹിയാകുന്നത്. ട്രസ്‌റ്റ് സെക്രട്ടറിയായി 1996 ജനുവരി 27-നാണ് വെള്ളാപ്പള്ളി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുവര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ്.
17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രേമരാജ്, എസ്.ആര്‍.എം അജി, മോഹന്‍ ശങ്കര്‍, എന്‍. രാജേന്ദ്രന്‍, കെ. പത്മകുമാര്‍, എ. സോമരാജന്‍, അഡ്വ. ഇറവങ്കര വിശ്വനാഥന്‍, വി. സുബാഷ് വാസു, വേലന്‍ചിറ സുകുമാരന്‍, അഡ്വ. ആര്‍.കെ. ദാസ്, പി.എന്‍. നടരാജന്‍, മുന്‍ എം.എല്‍.എ. അഡ്വ. ഡി. സുഗതന്‍, അഡ്വ. സംഗീത വിശ്വനാഥന്‍, എം. പ്രേമകുമാരന്‍, ഡി. സുരേന്ദ്രന്‍, എം. രവീന്ദ്രന്‍, സന്തോഷ് അരയക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

