Skip to main content
കൊച്ചി

vs achuthanandan

 

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ പൊതു ഖജനാവില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും വി.എസ് അച്യുതാനന്ദന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

 

കേസില്‍ വി.എസിന്‍റെ ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ചിരുന്നോ എന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. കേസിനന്‍റെ അന്വേഷണ രേഖകളും വിശദാംശങ്ങളും ഹാജരാക്കണമെന്നും ഹൈടതി എ.ജിക്ക് നിര്‍ദേശം നല്‍കി. കേസില്‍ വി.എസ് അച്യുതാനന്ദന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്