Skip to main content
തിരുവനന്തപുരം

kerala high court

 

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കര്‍ണാടകയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള വൈദ്യുതിബോര്‍ഡ് ലിമിറ്റഡാണ് ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാരിന് നോട്ടീസയക്കാനും വരുന്ന എട്ടാം തീയതി വാദം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവായി.

 

കര്‍ണാടകയിലെ ചില വൈദ്യുതി ഉത്പാദകരില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് 300 മെഗാവാട്ടിലധികം വൈദ്യുതി ലഭിച്ചിരുന്നു. കര്‍ണാടകയുടെ ഉത്തരവുമൂലം വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നുവന്നപ്പോഴാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക വൈദ്യുതി ലഭിക്കാതിരുന്നാല്‍ കേരളത്തില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സ്ഥിതിയാണ് തത്ക്കാലത്തേക്ക് ഒഴിവായത്.