Skip to main content
നിലമ്പൂര്‍

aryadan muhammedനിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശനം നടത്തി.  എന്നാല്‍ എല്ലാവരും മരണാനന്തര ചടങ്ങുകള്‍ക്കായി തിരുനാവായയില്‍ പോയതിനാല്‍ വീട്ടുകാരെ കാണാനാകാതെ മടങ്ങി.

 

വീട്ടിലുണ്ടായിരുന്ന ബന്ധുക്കളോട് കേസിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി തിരിച്ചുപോകുന്ന വഴി സി.പി.ഐ.എം പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ വഴി തടഞ്ഞ് കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് പിടിച്ചുമാറ്റി മന്ത്രിക്കുള്ള വഴിയൊരുക്കി