Skip to main content
ന്യൂഡൽഹി

v m sudheeranപാർട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഡൽഹിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്നും എന്നാൽ അതു സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹര്യങ്ങളാണ് സോണിയയും  രാഹുലുമായി ചർച്ച ചെയ്തുവെന്നും സുധീരൻ പറഞ്ഞു. എ.കെ ആന്‍റണിയുമായും കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും സുധീരന്‍ ചര്‍ച്ച നടത്തി.