Skip to main content
കൊച്ചി

pinarayi vijayanഎസ്.എന്‍.സി ലാവലിന്‍ കരാര്‍ സര്‍ക്കാറിന് വലിയ നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് സര്‍ക്കാറിന്‍റെ സത്യവാങ്മൂലം. ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഊര്‍ജ്ജവകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറി കെ.ജെ ആന്‍റണി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

 

ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാനിരിക്കേ കരാറിലൂടെ സംസ്ഥാനത്തിന് നഷ്ടം വന്ന കാര്യം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. അതുമായി യോജിക്കാത്തവിധമാണ് കരിമ്പട്ടികയില്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയിലെ വിശദീകരണം.

 

2005-ലെ സി.എ.ജി റിപ്പോര്‍ട്ടിലെ പല എതിര്‍പ്പുകളും ശരിയല്ലെന്ന് ഇപ്പോഴത്തെ ഹര്‍ജിയില്‍ ഊര്‍ജവകുപ്പ് വിശദീകരിക്കുന്നു. കുറ്റിയാടി പദ്ധതിയില്‍ കരാര്‍ പാലിക്കപ്പെട്ടിട്ടുണ്ട്. വന്‍ നഷ്ടമുണ്ടാക്കിയെന്ന വാദം ശരിയല്ല. സി.എ.ജി. ഉന്നയിച്ച എതിര്‍പ്പുകള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും ഊര്‍ജവകുപ്പ് പറഞ്ഞു.