Skip to main content
തിരുവനന്തപുരം

KK Ramaസി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എ.പി നേതൃത്വയോഗത്തിലാണ് തീരുമാനം ഉണ്ടായത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍ നാരങ്ങവെള്ളം നല്‍കിയാണ്‌ നിരാഹാരം അവസാനിപ്പിച്ചത്.

 

സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും നിയമപരവും സാങ്കേതികപരവുമായ കാരണങ്ങലാളാണ് സി.ബി.ഐ അന്വേഷണ പ്രഖ്യാപനം വൈകുന്നതെന്നും അതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന്‍ രമയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനം ഉണ്ടായത്.

 

ഇതുവരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേസുകളൊക്കെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ടി.പി കേസില്‍ നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ടി.പി വധക്കേസ് ഗൂഢാലോചനയുടെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത പുതിയ കേസ് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. ഇവരുടെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ ശേഷം കേസ് സി.ബി.ഐക്ക് വിടാനാണ്‌  സര്‍ക്കാരിന്‍റെ തീരുമാനം എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.