Skip to main content
കൊച്ചി

sonia gandhiലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കൊച്ചിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

 

രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത് എന്നും ആ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഐക്യത്തോടെ പ്രവർത്തിച്ചേ മതിയാകൂ എന്നും സോണിയാ പറഞ്ഞു. കോൺഗ്രസുകാർക്ക് ഒറ്റ ഗ്രൂപ്പേയുള്ളൂ. അത് നമ്മുടെ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആ പാർട്ടിയുടെ വിജയത്തിനായി ആത്മാർത്ഥയോടെ പരിശ്രമിക്കുകയാണ് വേണ്ടതെന്നും സോണിയ പറഞ്ഞു.

 

 
കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതികളായ ഭക്ഷ്യസുരക്ഷാ പദ്ധതി,​ വിവരാവകാശ നിയമം എന്നിവയുടെയല്ലാം നേട്ടം പരമാവധി ജനങ്ങളിൽ എത്തിക്കണം. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ രാജ്യത്തെ നയിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. എന്നും പാവപ്പെട്ടവർക്കൊപ്പമാണ് കോൺഗ്രസ് നിന്നത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും സോണിയ നിർദ്ദേശിച്ചു. 

 

കേരളത്തിലെ പ്രതിപക്ഷ പാർട്ടിയായ ഇടതുപക്ഷത്തെ സോണിയ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെ സോണിയാ ഗാന്ധി അഭിനന്ദിച്ചു. ജനങ്ങൾക്ക് വേണ്ടി രാവുംപകലും പ്രവർത്തിക്കുന്ന ഒരാളാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സോണിയ പറ‍ഞ്ഞു. പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി രമേശ് ചെന്നിത്തല നൽകുന്ന സംഭാവനകളും സോണിയ എടുത്തു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കൊച്ചിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

Tags