Skip to main content
കൊച്ചി

sailm rajമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെട്ട കടകംപള്ളി,​ കളമശേരി ഭൂമി തട്ടിപ്പ് കേസുകളില്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യമെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. ഉന്നതര്‍ ഉള്‍പ്പെട്ടിരിക്കാവുന്ന കേസില്‍ പോലീസ് അന്വേഷണം മതിയാകില്ലെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെ കോടതി വാക്കാൽ പറഞ്ഞു.

 

ഇടപാടിൽ മന്ത്രിമാരോ ഭരണപക്ഷത്തെ നേതാക്കളോ തന്നെ ഉള്‍പ്പെട്ടിരിക്കാമെന്നും ഇവരെ ചോദ്യം ചെയ്യണമെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.

 

രണ്ടിടത്തുമായി 250 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ഇതിന് ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സ് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കടകംപള്ളിയിലെ ഇടപാടിൽ മുൻകൂർ തുകയായി നൽകിയത് 20 കോടി രൂപയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.