Skip to main content
തിരുവനന്തപുരം

വിവാദമായിക്കൊണ്ടിരിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഇടപെടല്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ആന്‍റണിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിനുള്ള ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തിലെ മലയോര മേഖലയിലുണ്ടായ വ്യാപക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് ആന്റണി ഇടപെടണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി മുന്നോട്ടു വന്നിരിക്കുന്നത്. പ്രശ്നത്തില്‍ ഇടപെടാമെന്ന്‍ ആന്റണി പറഞ്ഞതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.  

 

റബര്‍ വിലയിടിവില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. റബറിന്‍റെ ഇറക്കുമതി തീരുവ 20 ശതമാനമാക്കണമെന്നും വിലയിടിവ് തുടര്‍ന്നാല്‍ ഇറക്കുമതി തീരുവ നിര്‍ത്തണണെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags