ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ബി.സി.സി.ഐ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന് റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണെന്ന് രവി സവാനി കമ്മീഷന് റിപ്പോര്‍ട്ട് നല്കി. അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗം ചര്‍ച്ചചെയ്യും.
ശ്രീശാന്ത്, അജിത് ചാണ്ഡില, അങ്കിത് ചവാന്, മുന്‍താരം അമിത് സിങ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. താരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്ക് അല്ലെങ്കില്‍ ആജീവനാന്ത വിലക്ക് തന്നെ നല്‍കണമെന്നാണ് രവി സാവാനി കമ്മീഷന്റെ ശുപാര്‍ശ.
ഒത്തുകളിക്കേസില്‍ കുറ്റപത്രം അപൂര്‍ണമാണെന്ന് ദല്‍ഹി പാട്യാല ഹൌസ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ അജിത് ചാന്ദില്ലയുള്പ്പടെയുള്ള മൂന്നു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒത്തുകളിക്കേസില്‍ നിയമനടപടികള്‍ തുടരുന്നതിനിടെ ബി.സി.സി.ഐ താരങ്ങളെ വിലക്കാന്‍ തീരുമാനിച്ചാല്‍ അത് ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങളുടെ ക്രിക്കറ്റ് ഭാവിക്കു തന്നെ അവസാനമാകും എന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
