Skip to main content
തിരുവനന്തപുരം

പാമോലിന്‍ കേസില്‍ നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കോടതിയുടെ അനുമതിയോടെയായിരിക്കും ഒഴിവാക്കുക. പാമോലിന്‍ ഇടപാട് നടന്ന കാലത്ത് സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു ഇദ്ദേഹം.

 

2005-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജിജി തോംസണെയും മറ്റ് ഉദ്യോഗസ്ഥരെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഭരണം  എല്‍ഡിഎഫിലേക്ക് മാറിയപ്പോള്‍ സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ജിജി തോംസണ്‍ ഹൈക്കോടതിയേയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ജിജി തോംസണെ കേസില്‍ നിന്നൊഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

 

1991-ല്‍ യു.ഡി.എഫിന്‍റെ ഭരണകാലത്താണ് പാമോലിന്‍ അഴിമതി നടന്നത്. പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന് 280 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags