Skip to main content
തിരുവനന്തപുരം

യു.ഡി.എഫ് സര്‍ക്കാരിനെതിരായി ഇടതുപക്ഷം നടത്തുന്ന സമരം അതിര് കടക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല. കെ.പി.സി.സി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ്‌ കൂട്ടിച്ചേര്‍ത്തു.

 

എല്‍.ഡി.എഫ് നടത്തുന്ന പ്രാകൃത രീതിയിലുള്ള സമര മുറകള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം സമര രീതികളില്‍ നിന്ന് എല്‍.ഡി.എഫ് പിന്മാറണമെന്നും രമേശ്‌ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി ലോക്‌‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ കത്തയച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.