ആലപ്പുഴ: പതിനായിരങ്ങള്‍ അണിനിരന്ന റാലിയോടെ ആലപ്പുഴയില്‍ നടന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാനസമ്മേളനത്തിന് സമാപനം. റാലിക്കുശേഷം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും തൃപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു.
നേരത്തെ സംസ്ഥാനസമ്മേളനം പുതിയ പ്രസിഡന്റായി ടി.വി. രാജേഷ് എം.എല്‍.എ.യെയും സെക്രട്ടറിയായി എം. സ്വരാജിനെയും ട്രഷററായി കെ.എസ്. സുനില്‍ കുമാറിനെയും തിരഞ്ഞെടുത്തു. 25 അംഗസെക്രട്ടേറിയറ്റും 81 അംഗ സംസ്ഥാന കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലാതലംവരെ ഭാരവാഹിത്വത്തിന് 37 വയസ്സ് പരിധി നിശ്ചയിച്ചത് സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ ഒഴിവാക്കി. ഈ നിയമം കര്‍ക്കശമാക്കിയിരുന്നുവെങ്കില്‍ ടി.വി.രാജേഷിനും കെ.എസ്. സുനില്‍കുമാറിനും ഭാരവാഹിത്വത്തില്‍ തുടരാനാകുമായിരുന്നില്ല.
81അംഗ സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ 13പേരുണ്ട്. 40പേര്‍ പുതുമുഖങ്ങള്‍.
