തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്ഷെഡിംഗ് ജൂണ്‍ 30 വരെ നീട്ടണമെന്നു വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ മഴ ലഭിക്കും എന്നുള്ള ഉറപ്പിന്മേലാണ് ലോഡ്ഷെഡിംഗ് 30 വരെ നീട്ടാന്‍ തീരുമാനമായത്. അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയിലുള്ള ഈ തീരുമാനം.
അതേ സമയം ഇടവപ്പാതി മഴ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണെങ്കില്‍ ലോഡ്ഷെഡിംഗ് പിന്‍വലിക്കാനും തീരുമാനമാവും. 400 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ സംഭരണിയിലുള്ളത് എന്നാണ് കണക്ക്. നേരത്തെ മെയ് 31 വരെയാണ് ലോഡ്ഷെഡിംഗ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ അത് ജൂണ്‍ 30 വരെയാക്കി നീട്ടി.