ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നവംബര്‍ 10ന് കുല്‍ഭൂഷന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുല്‍ഭൂഷണ് സാധാരണ തടവുകാര്‍ക്കുള്ള പരിഗണന നല്‍കാനാവില്ലെന്നായിരുന്നു പാക് വാദം.കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി 18 തവണ പാക്കിസ്ഥാന്‍ തളളിയിരുന്നു. കുല്‍ഭൂഷണ്‍ യാദവിനെ 2016 മാര്‍ച്ച് മൂന്നിനാംണ് പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ ഉദ്യോഗസ്ഥനാണു യാദവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. തുടര്‍ന്ന് സൈനിക കോടതി യാദവിന് വധശിക്ഷ വിധിച്ചു. എന്നാല്‍ ഇതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്താരാഷ്ട്ര കോടതി യാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്.