Skip to main content
Riyadh

Saudi Arabia, Women

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയായി. ഇതു വരെ പുരുഷന്മാരെ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാം.സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

 

റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കുക.

 

 

 

Tags