Skip to main content
ഇംഫാല്‍

irom sharmilaമണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്കെതിരായ ആത്മഹത്യാ ശ്രമകുറ്റം ഇംഫാലിലെ ജില്ലാ കോടതി റദ്ദാക്കി. അവരെ കസ്റ്റഡിയില്‍ നിന്ന്‍ എത്രയും പെട്ടെന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

 

സായുധസേനാ പ്രത്യേക അധികാര നിയമം മണിപ്പൂരില്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2000 നവംബര്‍ നാല് മുതല്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തിവരികയാണ് ഇറോം ശര്‍മിള. എന്നാല്‍, ശര്‍മിളയുടേത് ആത്മഹത്യാ ശ്രമമായി കണക്കാക്കാന്‍ ആകില്ലെന്ന് കഴിഞ്ഞ ആഗസ്തില്‍ ഇംഫാലിലെ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന്‍ സ്വതന്ത്രയാക്കപ്പെട്ട ശര്‍മിള നിരാഹാരം തുടരുകയായിരുന്നു. ഇതോടെ, പോലീസ് വീണ്ടും അവരെ ഇതേ കുറ്റത്തിന് അറസ്റ്റ്  ചെയ്തു.  

 

ആത്മഹത്യാ ശ്രമകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് നിര്‍ബന്ധിതമായി മൂക്കിലൂടെ ഭക്ഷണം നല്‍കിയാണ്‌ പോലീസ് ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആത്മഹത്യാ ശ്രമം കുറ്റകരമാക്കുന്ന ശിക്ഷാ നിയമത്തിലെ വകുപ്പ് 309 അനുസരിച്ച് അറസ്റ്റ് ചെയ്യുന്ന ഒരാളെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാം. ഇതനുസരിച്ച് ശര്‍മിളയെ 364 ദിവസം കൂടുമ്പോള്‍ വിട്ടയക്കുകയും അടുത്ത ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു പതിവ്.