Skip to main content

സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.

 

സഹാറ ഗ്രൂപ്പ്, ബിര്‍ള ഗ്രൂപ്പ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.

 

നികുതി തര്‍ക്കം പരിഹരിക്കാന്‍ സ്ഥാപിതമായ ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍ സഹാറ ഗ്രൂപ്പിന്റെ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രേഖകള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തവയാണെന്ന് പരാമര്‍ശിച്ചത്. തങ്ങളുടെ ജീവനക്കാരിലൊരാളെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ദുരുദ്ദേശത്തോടെ മറ്റ് രണ്ട് ജീവനക്കാര്‍ സൃഷ്ടിച്ചതാണ് വിവാദമായ കുറിപ്പുകള്‍ എന്നാണ് സഹാറ വാദിച്ചത്. കുറിപ്പുകളിലെ വിവരം സ്ഥിരീകരിക്കാന്‍ തക്ക തെളിവുകള്‍ ആദായനികുതി വകുപ്പിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.