വരുന്ന ജനുവരി മുതല്‍ വോയ്സ് കാളിന് നിരക്ക് ഈടാക്കില്ലെന്നു ബി.എസ്.എന്‍.എല്‍. സമാന വാഗ്ദാനവുമായി വന്ന റിലയന്‍സ് ജിയോയെ വെല്ലുന്ന മറ്റ് സേവനങ്ങളും ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കും. ഇതോടെ, ജിയോയുടെ വരവോടെ ആരംഭിച്ച ടെലികോം വിപണിയിലെ മത്സരം കൂടുതല്‍ മുറുകുകയാണ്.
ജിയോ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കുകളിലെ പ്ലാനുകളാകും തങ്ങള്‍ നല്‍കുന്നതെന്ന് ബി.എസ്.എന്‍.എല്‍ പറയുന്നു. ജിയോ സേവനങ്ങള്‍ 4ജി വരിക്കാര്‍ക്ക് മാത്രം ലഭ്യമാകുമ്പോള്‍ ഭൂരിപക്ഷം വരുന്ന 2ജി-/3ജി വരിക്കാര്‍ക്കും ബി.എസ്.എന്‍.എല്‍ പ്ലാനുകള്‍ ലഭ്യമാകും.
അതേസമയം, ബ്രോഡ്ബാന്‍ഡ് കണക്ഷന് ഉള്ള ബി.എസ്.എന്‍.എല്‍ മൊബൈല്‍ വരിക്കാര്‍ക്കാകും സേവനങ്ങള്‍ ലഭിക്കുക.
