Skip to main content
ന്യൂഡല്‍ഹി

narendra modi

 

പേഴ്‌സണല്‍ സ്റ്റാഫില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പതിനാറാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍ പന്ത്രണ്ട് വരെ നടത്താന്‍ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് (വ്യാഴാഴ്ച) ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സമ്മേളനത്തില്‍ എം.പിമാരുടെ സത്യപ്രതിജ്ഞയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും നടക്കും.

 

വിവാദ പ്രതികരണങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമേ മാധ്യമങ്ങളോട് പ്രതികരിക്കാവുയെന്നും മോഡി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയുമെന്ന കേന്ദ്രമന്ത്രി ഡോക്ടര്‍ ജിതേന്ദ്ര സിംഗിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ നിര്‍ദ്ദേശം നല്‍കിയത്