സ്വവര്‍ഗരതി തിരുത്തല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സുപ്രീം കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ കേന്ദ്ര സർക്കാരും സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷനടക്കമുള്ളവരും ചേര്‍ന്നാണ് തിരുത്തൽ ഹർജി സമർപ്പിച്ചത്. ചീഫ്ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച ഹർജി പരിഗണനയ്ക്ക് എടുക്കും. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള വിധി പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. വ്യാപക വിമർശനം ഉയർന്നതോടെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹർജി നൽകിയിരുന്നു.എന്നാലത് വിധിയിൽ ഇടപെടാൻ കാരണങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റേതടക്കം എട്ട് പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് തിരുത്തൽ ഹർജി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്വവർഗരതി ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സ്വവർഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധി റദ്ദുചെയ്താണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

