Skip to main content
വഡോദര

narendra modis roadshow in vadodharaതെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോള്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്ക് പോരുകളും വര്‍ദിച്ചു വരികയാണ്. ഇത്തവണത്തെ തെരഞ്ഞടുപ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണ്ണായകമായിരിക്കെ ഇരു പാര്‍ട്ടികളുടെയും നേതാക്കാള്‍ പരസ്പരം ആക്രമണങ്ങളുമായി രംഗം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

 

ഗുജറാത്ത്‌ മോഡല്‍ വികസനമെന്നാല്‍ മിഠായിക്കളിയാണെന്ന കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി രംഗത്തെത്തി. രാഹുലിന് മിഠായി പ്രായം കഴിഞ്ഞു എന്നും പക്വതയില്ലാതെ കുട്ടികളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളും പ്രവര്‍ത്തികളും പലപ്പോഴും കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നതാണെന്നായിരുന്നു മോഡിയുടെ പ്രതികരണം. വഡോദരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തിനു മറുപടി നല്‍കിയത്.

 

 

മന്‍മോഹന്‍ സിംങ്ങ് സൂപ്പര്‍ പ്രധാനമന്ത്രിയെന്നു പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന പരിഹാസ കഥാപാത്രമാണ് മന്‍മോഹന്‍ സിംങ്ങെന്ന് മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഹൃദയത്തിനായുള്ള പോരാട്ടമാണ്. രാജ്യത്തോടുള്ള സോണിയയുടെ അഭ്യര്‍ത്ഥന ഹൃദയസ്പര്‍ശിയാണെന്നും പ്രിയങ്ക പറഞ്ഞു.

 

 

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഭാരതീയത നഷ്ടമാകും എന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ട്വീറ്ററിലൂടെയാണ് ബി.ജെ.പിയുടെ അരുണ്‍ ജെറ്റ്ലി മറുപടി നല്‍കി. ഞാന്‍ അല്ല നമ്മള്‍ എന്ന കോണ്‍ഗ്രസിന്റെ പരസ്യവാചകം തിരുത്തി ഞാന്‍ അല്ല അമ്മ എന്നാക്കണമെന്നായിരുന്നു ജെറ്റ്ലി പരിഹസിച്ചത്.

 

 

ഇതിനിടയില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് വെറും ഭാവന സൃഷ്ടി മാത്രമാണെന്ന വാദവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തുണ്ട്. മോഡി പ്രധാനമന്ത്രിയായാല്‍ സാമ്പത്തികരംഗത്ത് മെച്ചപ്പെട്ട ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന പി.ടി.ഐ അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു മമതയുടെ പ്രതികരണം. ചിലര്‍ ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മോഡിയുടെ ഭരണക്കാലത്തിന് മുമ്പ് തന്നെ ഗുജറാത്ത് വികസനപാതയിലായിരുന്നു. എന്നാല്‍ മോഡിയുടെ ഭരണക്കാലത്ത് വളര്‍ച്ചയുടെ ശരാശരിയില്‍ ഗുജറാത്ത് പിന്നോട്ട് പോയെന്നും മമത കുറ്റപ്പെടുത്തി.