Skip to main content
ന്യൂഡല്‍ഹി

western ghatsകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13-ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രം. റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വരുന്നതു വരെ പഴയ ഉത്തരവ് നിലനില്‍ക്കും. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 


കരട് വിജ്ഞാപനം ഇറങ്ങിയതിനാല്‍ ഗോവ ഫൗണ്ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തിന് മാത്രമായി ഇളവ് നല്‍കിയത് എന്തിനാണെന്നും വാദത്തിനിടെ ട്രൈബ്യൂണല്‍ ചോദിച്ചു. കരട് വിജ്ഞാപനം വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണല്‍ ഇതില്‍ ഗോവ ഫൗണ്ടേഷനോട് നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു.

 


കസ്തൂരിരംഗന്‍ സമിതി നിര്‍ദ്ദേശിച്ച കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോലമാണെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. ആശങ്കകള്‍ നീക്കാന്‍ ഡിസംബര്‍ 20-ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നും നവംബര്‍ 13-ലെ ഉത്തരവാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്ര വ്യക്തമാക്കി. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ പരിസ്ഥിതി ലോല മേഖലകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകില്ല.