Skip to main content
ഗുവാഹത്തി

Rahul Gandhiരാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്താന്‍ വൈകിയ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍. ബുധനാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അസം സന്ദര്‍ശിച്ചപ്പോള്‍ ഈ പാരിപാടിയില്‍ പങ്കെടുത്ത ബോണ്ടി ചുട്ടിയയാണ് തീ പൊള്ളലേറ്റ് മരിച്ചത്.

 

വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയിക്കുന്നു. പൊള്ളലേറ്റ ഇവരുടെ ഭര്‍ത്താവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവും ഇവരും തമ്മില്‍ വഴക്കിട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ഇടക്കിടെ കലഹിച്ചിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

 

രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ ഭര്‍ത്താവ് തീവെച്ചു കൊന്നെന്നായിരുന്നു ആദ്യം മാധ്യമങ്ങളില്‍ വന്നത്. അസം സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീകളുടെ സമീപത്ത് ബോണ്ടിയും ഉണ്ടായിരുന്നു. അസമിലെ ബെക്കാജോണ്‍ ഗയോണ്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറാണ് ബോണ്ടി. സന്നദ്ധ സംഘടനയിലെ അംഗങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയെ ചില സ്ത്രീകള്‍ ചുംബിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.