Skip to main content
ന്യൂഡല്‍ഹി

GDPഈ സാമ്പത്തിക വര്‍ഷവും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ താഴെ ആയിരിക്കും. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 4.5 ശതമാനമായിരുന്നു.

 

കാര്‍ഷിക അനുബന്ധ മേഖലകളിലെ പുരോഗതിയാണ് ഇക്കുറി സമ്പദ് വ്യവസ്ഥയ്ക്ക് സഹായകമായത്. ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലുണ്ടായ സാമ്പത്തിക പുരോഗതിയാണ് വളര്‍ച്ചാ നിരക്ക് 4.9 ശതമാനമാകാന്‍ സഹായിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ കണക്കാക്കിയിരുന്നത് 6.1-6.7 ശതമാനം വളര്‍ച്ചാനിരക്കായിരുന്നു. എന്നാല്‍ 0.2 ശതമാനം വളര്‍ച്ച മാത്രമാണ് ഉല്‍പാദന രംഗത്ത് ഉണ്ടായിട്ടുള്ളത്. ഖനന മേഖലയിലെ ഉല്‍പാദനത്തില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ 0.3 ശതമാനം ഇടിവുണ്ടാകും. നിര്‍മാണ മേഖലയില്‍ 1.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

Tags