Skip to main content
ന്യൂഡല്‍ഹി

Italian marinersകടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ നിയമത്തിലെ വധശിക്ഷ ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കുറ്റപത്രം തയ്യാറാക്കാൻ ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ എജന്‍സിക്ക് നിർദ്ദേശം നൽകി. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തുക.

 

വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാല്‍ ഇന്ത്യയുമായുള്ള വാണിജ്യബന്ധം അവസാനിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഭീഷണി മുഴക്കിയിരുന്നു. ഇറ്റലി അന്താരാഷ്‌ട്രതലത്തിൽ സമ്മർദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് ഭടൻമാർക്കെതിരെ വധശിക്ഷ ചുമത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം നൽകിയ ഉറപ്പ് നൽകിയത്.

 

സുവനിയമം പാടെ ഒഴിവാക്കണമെന്ന വിദേശകാര്യമന്ത്രാലയത്തിന്‍റെ ആവശ്യം ആഭ്യന്തരമന്ത്രാലയം പരിഗണിച്ചില്ല. അതിനാല്‍ സുവ കുറ്റപത്രത്തിൽ ഉണ്ടെങ്കിൽ ഭടൻമാരുടെ മോചനം ഉടനുണ്ടാകാനിടയില്ല. എൻ.ഐ.എയ്ക്ക് കേസ് അന്വേഷിക്കണമെങ്കിൽ സുവ ആവശ്യമാണ്. ഇതു കണക്കിലെടുത്തുകൊണ്ട് സുവയിലെ വധശിക്ഷയല്ലാതുള്ള വകുപ്പുകൾ ചുമത്താൻ അറ്റോണിജനറൽ ജി.ഇ വഹൻവതി നിയമോപദേശം നൽകിയിരുന്നു. സുവ ചുമത്തുന്നതിനെതിരെ ഇറ്റലി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Tags