Skip to main content
ന്യൂഡല്‍ഹി

Jayanti Natarajanകേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജി സ്വീകരിച്ചു. പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്‌ലി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

 

യു.പി.എ മന്ത്രിസഭയില്‍ നിന്ന്‍ കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുപ്പുമയി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രാജി വെക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.