ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി. ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ഹര്‍ഷവര്‍ദ്ധന്‍ ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യെ ക്ഷണിച്ചു.
വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ളൂവെന്നും അതുവരെ പ്രതിപക്ഷത്തിരിക്കുമെന്നും ഹര്‍ഷവര്‍ദ്ധന്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം നിരസിച്ച സാഹചര്യത്തിലാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ എഎപിക്ക് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണം നല്‍കിയിരിക്കുന്നത്. എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാള്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച്ച ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. വരുന്ന 18-നകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്.
70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബി.ജെ.പിയ്ക്ക് 31-ഉം ക്ക് എ.എ.പി യ്ക്ക് 28-ഉം കോണ്‍ഗ്രസിന് എട്ടും സീറ്റാണുള്ളത്. ഭരിക്കണമെങ്കില്‍ 36 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
ബിജെപിക്ക് പിന്തുണ നല്‍കില്ലെന്നും, കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ സ്വീകരിക്കില്ലെന്നും എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനില്ല എന്ന നിലപാട് എ.എ.പി തുടരുകയാണെങ്കില്‍ ഡെല്‍ഹി നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വരും.