നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷ വര്‍ദ്ധനെ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് ഹര്‍ഷവര്‍ദ്ധന്റെ പേര് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് വിജയ് ഗോയലായിരുന്നു മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി.
വര്‍ദ്ധന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഗോയല്‍ ഞായറാഴ്ച രാജ്‌നാഥ് സിംഗ്, നരേന്ദ്രമോഡി, സുഷ്മ സ്വരാജ് എന്നിവരെ സന്ദര്‍ശിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഡിസംബര്‍ നാലിനാണ് ഡല്‍ഹി തെരഞ്ഞെടുപ്പ്. 1993-97 കാലത്തെ ബി.ജെ.പി മന്ത്രിസഭയില്‍ ആരോഗ്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 1994-ലെ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയാണ് ആരോഗ്യമന്ത്രി എന്ന നിലയില്‍ ഹര്‍ഷ വര്‍ദ്ധന്റെ നേട്ടം. വന്‍ വിജയമായ ഈ പദ്ധതി പിന്നീട് രാജ്യം മുഴുവന്‍ ഏറ്റെടുത്ത് നടത്തപ്പെട്ടു. ഇ.എന്‍.ടി വിദഗ്ധനാണ് ഹര്‍ഷ വര്‍ദ്ധന്‍.
തീരുമാനത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് തുടരുമെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അറിയിച്ചു