ശൈശവ വിവാഹത്തെ എതിര്‍ത്തുകൊണ്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തെയും ബലം പ്രയോഗിച്ചുള്ള വിവാഹത്തെയും എതിര്‍ക്കുന്ന പ്രമേയമാണ് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്നത്. യോഗത്തില്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്ത ഇന്ത്യ ഒരു തരത്തിലും അനുകൂലിക്കില്ലന്ന് രാജ്യം വ്യക്തമാക്കി. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലാണ് പ്രമേയത്തിന് രൂപം നൽകിയത്. ഏകദേശം 24 ലക്ഷം ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്താകെ നടക്കുന്ന ശൈശവ വിവാഹങ്ങളുടെ 40 ശതമാനവും ഇന്ത്യയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇത്തരം വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കണം എന്ന ആവശ്യവുമായാണ് ഐക്യരാഷ്ട്ര സഭ പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം മനുഷ്യാവകാശ കൗണ്‍സില്‍ അടുത്ത വര്‍ഷം വീണ്ടും ചര്‍ച്ച ചെയ്യും. ആദ്യമായാണ് ഇത്തരമൊരു പ്രമേയം ആദ്യമായാണ് ഐക്യരാഷ്ട്ര സഭയില്‍ വരുന്നത്.
