Skip to main content
ഭുവനേശ്വര്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാവുന്നതിലുള്ള വിയോജിപ്പു പ്രകടിപ്പിച്ച് ബി.ജെ.ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നവീന്‍ പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

 

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു. രാഹുലിനും മോഡിക്കും പ്രത്യേക ശക്തിയിയൊന്നുമില്ലെന്നും പട്‌നായിക്ക് വ്യക്തമാക്കി.

 

വ്യക്തികള്‍ തമ്മിലുള്ള മല്‍സരത്തേക്കാള്‍ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള മല്‍സരമാകും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.