Skip to main content
ന്യൂഡല്‍ഹി

ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളില്‍ കേരളവും ഗോവയും മുന്നില്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം വികസനത്തില്‍ മുന്നിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വികസനകാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളെ കണ്ടെത്തി സഹായിക്കുന്നതിന് വേണ്ടിയാണ് രഘുറാം രാജന്റെ നേതൃത്വത്തില്‍ പട്ടിക തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വികസ്വര സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ 12ാം സ്ഥാനത്താണ് ഗുജറാത്ത്.

 

ഒട്ടും വികസനമെത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റും പുറകിലുള്ളത് ഒറീസയും ബീഹാറുമാണ്. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കി സഹായിക്കും. രാജ്യത്തെ 28 സംസ്ഥാനങ്ങളെ മൂന്ന് വിഭാഗങ്ങളിലായി പട്ടിക തരം തിരിച്ചിരിക്കുന്നു. താരതമ്യേന വികസനമുളളവ, കുറച്ച് വികസനമുളളവ, തീരെ വികസനമില്ലാത്തവ എന്നിവയായാണ് തരംതിരിച്ചിട്ടുളളത്. ഇത്തരം പട്ടിക അനുസരിച്ച് കേന്ദ്രം നിശ്ചയിച്ചിട്ടുളള ഫണ്ടുകള്‍ക്ക് പുറമെ വികസന ആവശ്യങ്ങള്‍ക്കും കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കും.

 

കേരളത്തിനു പിന്നില്‍ തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും 0.3% ഫണ്ടുകള്‍ അനുവദിക്കുന്നതിനൊപ്പം തീരെ വികസനമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് 0.6% വരെ അധിക ഫണ്ടുകള്‍ അനുവദിക്കും.