Skip to main content
മുംബൈ

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഒരു രൂപവുമില്ലാതെ താഴുന്നു. ഡോളറിന് 65 രൂപ 14 പൈസയാണ് വ്യാഴാഴ്ചയുള്ള വിനിമയ നിരക്ക്. ഓഹരി വിപണിയിലും ഇടിവ് തുടരുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖല ദിനംപ്രതി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

 

ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം പരിമിതപ്പെടുത്താനുമുള്ള റിസര്‍വ് ബാങ്കിന്റെ നടപടികള്‍ ലക്‌ഷ്യം കാണാതെ പോവുകയാണ്. ഓഹരി വിപണിയെയും ഇത് പ്രതികൂലമായാണ്‌ ബാധിക്കുന്നത്. സെന്‍സെക്സില്‍ 120പൊയിന്റോളം ഇടിവ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനക്ക് രൂപയുടെ മൂല്യം ഇടിയുന്നത് കാരണമാവും. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 98 പോയന്‍റ് താഴ്ന്ന് 5302ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു കൊല്ലത്തിനിടയില്‍ സെന്‍സെക്‌സ് 18000 പോയന്‍റിന് താഴെ പോകുന്നത് ആദ്യമായാണ്.  

 

ബുധനാഴ്ച്ച ഇറക്കുമതി സ്ഥാപനങ്ങള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയത് രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി. ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്.

Tags