പട്ന
ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ ട്രെയിന്‍ തട്ടി 35 തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര് പരിക്കേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ കത്യായനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പലരുടെയും നില ഗുരുതരമാണ്.
സഹസ്രയില്‍ നിന്ന് പട്നയിലേക്ക് പോവുകയായിരുന്ന രാജ്യറാണി എക്സ്പ്രസാണ് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടര്‍ന്ന് ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.
