ന്യൂഡല്‍ഹി
പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിന്ന് 650 കോടി രൂപ പിഴ ഈടാക്കുന്ന നടപടിക്ക് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അംഗീകാരം നല്‍കി. 13 സര്‍ക്കിളുകളില്‍ റോമിംഗ് മാര്‍ഗനിര്‍ദേശം ലംഘിച്ചതിനാണ് പിഴ ഈടാക്കുന്നത്.
2003-2005 കാലഘട്ടത്തിനിടയിലാണ് എയര്‍ടെല്‍, ടെലികോം വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത്. എസ്.ടി.ഡി.-ഐ.എസ്.ഡി കാളുകള്‍ ലോക്കല്‍ കാളുകളായി ലഭ്യമാക്കിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ബി.എസ്.എന്‍.എല്ലിനും കനത്ത നഷ്ടമുണ്ടായി. 2003-ല്‍ തന്നെ ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2005 വരെ തുടര്‍ന്നു.
പിഴ അടക്കാനുള്ള നോട്ടീസ് ഭാരതി എയര്‍ടെല്ലിന് ഈ ആഴ്ചതന്നെ നല്‍കുമെന്ന് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
