Skip to main content

Actor Pranന്യൂഡല്‍ഹി: മുതിര്‍ന്ന ഹിന്ദി നടന്‍ പ്രാണിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരമാണിത്.

 

കഴിഞ്ഞ ഫെബ്രുവരിയില്‍ 93ആം പിറന്നാള്‍ ആഘോഷിച്ച പ്രാണ്‍ കിഷന്‍ സിക്കന്ദ് ഹിന്ദി ചലച്ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങളെ അതുവരെ കാണാത്ത തലത്തിലേക്കുയര്‍ത്തിയ അതുല്യ നടനാണ്‌. ആറു പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തില്‍ 400 ലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1960 കളിലും 70 കളിലും പ്രധാന ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

 

2001ല്‍ രാഷ്ടം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.