Skip to main content
Update 08/03/2013
കോടതി ഉത്തരവിനെ തുടര്‍ന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.
 

കയ്റോ: ഈജിപ്തില്‍ ഏപ്രില്‍ 22ന് തുടങ്ങാനിരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തീരുമാനം മാനിക്കുമെന്ന് പ്രസിഡന്റ് മൊഹമ്മദ്‌ മൊര്‍സിയുടെ ഓഫീസ് അറിയിച്ചു. നിയമം പുന:പരിശോധനയ്ക്കായി ഉന്നത ഭരണഘടനാ കോടതിയിലേക്ക് അയച്ചിരിക്കുകയാണ്.

 

ഇസ്ലാമിക നിയമങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിന് മൊര്‍സി ഉത്തരവിട്ടത്. ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്  ആധിപത്യമുള്ള സഭ തയ്യാറാക്കിയ ഭരണഘടനയ്ക്കെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.