ബാങ്കോക്ക്
തായ്ലന്ഡില് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയ്ക്കെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി ആരംഭിച്ച സമരം രൂക്ഷമായി. പ്രവര്‍ത്തകര്‍ ആഭ്യന്തര, കൃഷി, ഗതാഗത, ടൂറിസം മന്ത്രാലയങ്ങള്കൂടി കൈയേറി. കഴിഞ്ഞദിവസം വിദേശ,ധനകാര്യമന്ത്രാലയങ്ങള്‍ കൈയേറിയ സമരക്കാര്‍ കുത്തിയിരിപ്പു സമരം നടത്തുകയാണ്.
ഇതിനിടെ സമരത്തെ നേരിടാന്‍ ആഭ്യന്തരസുരക്ഷാ നിയമം ഏര്‍പ്പെടുത്തി. ചില സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ഭരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യിംഗ്ലക് പറഞ്ഞു. സമര നേതാവ് സുതേപിനെതിരേ സര്‍ക്കാര്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.
സൈനിക അട്ടിമറിയില്‍ പുറത്തായ മുന്‍ പ്രധാനമന്ത്രി താക്സിന്റെ നിയന്ത്രണത്തിലാണ് യിംഗ്ലക് എന്ന് സമരക്കാര്‍ ആരോപിച്ചു. 2006ലാണു താക്സിനെ സൈന്യം അട്ടിമറിച്ചത്. പിന്നീട് അഴിമതിക്കേസില്‍ ശിക്ഷിച്ചു.
