മാലി
മാലി ദ്വീപില്‍ വീണ്ടും ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. പ്രസിഡന്റിനെ കണ്ടെത്താനുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്, അബ്ദുള്ള യാമീൻ, ഗാസിം ഇബ്രാഹീം എന്നിവരാണ് സ്ഥാനാർത്ഥികൾ. മൂവരും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.
സപ്തംബര്‍ ഏഴിന് നടന്ന ആദ്യ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പിന്നീട് ഒക്ടോബര്‍ 19-ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. മത്സരിക്കുന്നവരില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനം വോട്ടുലഭിച്ചില്ലെങ്കില്‍ ഞായറാഴ്ച രാണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. കൂടുതൽ വോട്ടുനേടിയ രണ്ടു സ്ഥാനാർത്ഥികൾ തമ്മിലാവും രണ്ടാംഘട്ടത്തില്‍ മത്സരം നടക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പില്‍ നഷീദിന് 45.45 ശതമാനം വോട്ട് ലഭിച്ചിരുന്നു.